സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്

ലോക്ക് ഡൗൺ കാലത്ത് ഓച്ചിറ പോലീസിനെ സഹായിച്ച സന്നദ്ധ പ്രവർത്തകരായ കോവിഡ് പോരാളികൾക്ക് നാൽപ്പത് ദിവസം തുടർച്ചയായി പ്രഭാത ഭക്ഷണ വിതരണം ചെയ്ത കരുനാഗപ്പള്ളിയിലെ നൻമ വണ്ടി പ്രവർത്തകരെ ഓച്ചിറ ജനമൈത്രീ പോലീസ് ആദരിച്ചു.
എല്ലാദിവസവും പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലെ ക്ഷയരോഗ ബാധിതർക്കും , കൂട്ടിരിപ്പുകാർക്കും ഓച്ചിറ ബസ് സ്റ്റാന്റ് പരിസരത്ത് ഉള്ളവർക്കും നൻമ വണ്ടി പ്രവർത്തകർ ഭക്ഷണം വിളമ്പിയിരുന്നു.
ഓച്ചിറ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ് എച്ച് ഒ പ്രകാശിൽ നിന്നും നൻമ വണ്ടി പ്രവർത്തകർ ആദരവ് ഏറ്റുവാങ്ങി. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന
യഥാർത്ഥ മാനവികതയാണ് നൻമ വണ്ടി നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് സി ഐ പ്രകാശ് പറഞ്ഞു.
Comments
Post a Comment